ഐ സി യു വിന്റെ പതിനാലാം നമ്പര്‍ ബെഡ്. രമേശേട്ടന്‍ ആര്‍ക്കൊക്കെയൊ ഡയല്‍ ചെയ്യുകയാണ്... മുഖത്ത് പരിഭ്രാന്തിയും തളര്‍ച്ചയും... ആളുടെ പ്ലേറ്റ്ലെറ്റ്സ് കൌണ്ട് 20000 ആയി കുറഞ്ഞിരിയ്ക്കുകയാണ്...
ഹാര്‍ട്ട് അറ്റാക്ക് വന്ന അമ്മാവനെക്കിടത്തിയിരുന്ന ജയരാജ് ആശുപത്രിയില്‍ രാത്രിമുഴുവന്‍ കാവല്‍നില്‍ക്കേണ്ടിവന്ന അദ്ദേഹത്തിന്റെ മകന്‍ സുനിയും ഒപ്പം ഞങളുടെ അയല്‍ വാസിയും ഫാമിലിഫ്രണ്ടുമായ അതിലുപരി അദ്ദേഹത്തിന്റെ മരുമകനുമായ രമേശേട്ടനും ആശുപത്രിയില്‍നിന്നുള്ള കൊതുകുകടിയില്‍ നിന്നായിരുന്നത്രെ, ഡെങ്കിപ്പനി കിട്ടിയത്. അല്ലെങ്കില്‍, നെരുളിലും ബേലാപൂരുമായി താമസിയ്ക്കുന്ന ഇരുവര്‍ക്കും ഒരേസമയം ഡെങ്കി വരാനുള്ള സാധ്യത വിരളം... വളരെ അപകടകാരിയായ ഡെങ്കിയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലൊ... ആദ്യ ഒന്നുരണ്ടുദിവസം സാധാരണപനിയായി തോന്നുന്ന ഈ പനിയുടെ ഏറ്റവും വലിയ അപകടാവസ്ഥ, രക്തത്തിലെ ‘പ്ലേറ്റ്ലെറ്റ്സ് കൌണ്ട്‘ ഒറ്റയടിയ്ക്ക് താഴെ പോകുമ്പോഴാണ്.. മിനിമം ഒന്നര ലക്ഷമെങ്കിലും രക്തത്തിലുണ്ടാകേണ്ട പ്ലേറ്റ്ലെറ്റ്സ് അതോടെ വെറും പതിനായിരവും അതിലും താഴേയുമാകാന്‍ അധികസമയമൊന്നും വേണമെന്നില്ല...
അതുതന്നെയാണിവിടെ ഇരുവര്‍ക്കും സംഭവിച്ചതും.. ആദ്യ ഒന്നുരണ്ടുദിവസം സാധാരണ പനിയായിരിയ്ക്കുമെന്നു ധരിച്ച് പാരസെറ്റമോലും വിക്സ് ആക്ഷനും മറ്റും കഴിച്ച് പനിയെ ചെറുത്ത ഇരുവരും മൂന്നാമ്പക്കം അവശനിലയിലെത്തുകയായിരുന്നു.
പക്ഷെ, സംഗതികള്‍ കൂടുതല്‍ വഷളായത്, ഇന്നലെ രാത്രി രണ്ടുമണിയ്ക്ക് രമേശേട്ടന്റെ ഭാര്യ വിളിച്ചപ്പോഴാണറിയുന്നത്... ആവശ്യപ്പെട്ടപോലെ ഡോണറേയും കൂട്ടി ദാദറില്‍നിന്നും “പതിന്നാലായിരം രൂപ“ കൊടുത്ത് വാങ്ങിയ പ്ലേറ്റ്ലെറ്റ്സ് കയറ്റിക്കൊണ്ടിരിയ്ക്കുമ്പോഴാണത്രെ അദ്ദേഹത്തിന്റെ ശരീരം അതു റിജക്റ്റ് ചെയ്യാന്‍ തുടങ്ങിയത്...തന്നെയുമല്ല, ശ്വാസത്തകരാറടക്കം മറ്റു പല പ്രശ്നങളും ഉണ്ടാകുവാന്‍ തുടങിയതോടെ കോണ്‍ഫിഡന്‍സ് നഷ്ടപ്പെട്ട ഡോക്റ്റര്‍ അപ്പോള്‍തന്നെ അടുത്തുള്ള എം ജീ എം ഹോസ്പിറ്റലിലേയ്ക്ക് റെഫര്‍ ചെയ്യുകയുമായിരുന്നു...
തൊട്ടടുത്ത ബെഡില്‍ സുനിയുമുണ്ട്... അവന്റെ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിയ്ക്കുന്നു... കൌണ്ട് 10000 നു താഴെ ആയിരിയ്ക്കുന്നു...പെട്ടെന്ന് തന്നെ പ്ലേറ്റ്ലെറ്റ്സ് വേണമത്രെ.... രാത്രിയിലെവിടെ തപ്പാന്‍... അതിന് ബ്ലഡ് ബാങ്കുള്ള ഏതെങ്കിലും ആശുപത്രിയേ പറ്റൂ.... എന്തുചെയ്യും? ന്യൂ മുംബൈയില്‍ നിന്നും മുംബൈ സൈഡിലുള്ള ആശുപത്രികളിലേയ്ക്ക് രോഗിയേയും കൊണ്ട് രാത്രിയിലുള്ള യാത്രപോലും റിസ്കിയാണ്.. എന്തായാലും എന്തെങ്കിലും ചെയ്തല്ലെ പറ്റൂ... എല്ലാവരും കുത്തിപ്പിടിച്ചിരുന്ന് മൊബൈല്‍ ഫോണില്‍ ഡോണറെ അന്വേഷിയ്ക്കുകയാണ്...
ഈ ഒരവസ്ഥയിലാണ് എന്റെ എണ്ട്രി...,
ലീവെടുക്കാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നതുകൊണ്ട് ഞാനാശുപത്രിയിലെത്തിയപ്പോഴേയ്ക്കും വൈകുന്നേരമായിരുന്നു... എല്ലാവരും തിരക്കോട് തിരക്ക്.. വിവരമറിഞ്ഞ ഞാനും ഓര്‍മ്മകളുടെ ഫയല്‍ക്കെട്ടുകളില്‍ നഖമമര്‍ത്തി ചികയാന്‍ തുടങ്ങി.. ആരെയാ കിട്ടുക? രാത്രി സമയമല്ലേ, പലരും പല ഒഴിവുകഴിവുകള്‍ പറഞു മാറി.. ചിലര്‍ പറഞ്ഞു, രാവിലെ എത്താമെന്ന്... പക്ഷെ, പേഷ്യന്റിന് രാവിലെവരെ കാത്തുനില്‍ക്കാനാവുമെന്ന് എന്താണുറപ്പ്? ഞാനാണെങ്കില്‍ കുറച്ചുദിവസം മുന്‍പ് ഡൊണേറ്റ് ചെയ്തതേയുള്ളൂ...
ഫോര്‍വേര്‍ഡും ബാക്ക് വേര്‍ഡും നടക്കുന്ന തിരച്ചിലില്‍നിന്നും അവ്യക്തവും അലസവുമായി ഫീഡ് ചെയ്തിരുന്ന ഒരു ഓര്‍മ്മശകലം തെറിച്ചു വന്നു.. പെറുക്കിയെടുത്തു വായിച്ചു നോക്കി... ആരാണ് കഥാപാത്രങള്‍ എന്നറിയില്ല, പക്ഷെ, സെറിബ്രല്‍ മലേറിയ വന്ന ഒരു രോഗി... പതിനഞ്ചുദിവസത്തിനുള്ളില്‍ പ്ലേറ്റ്ലെറ്റ്സ് കൌണ്ട് കൂട്ടിവരാന്‍ പറഞ്ഞ് വിട്ടിട്ട്, മൂന്നുദിവസത്തിനുള്ളില്‍ അതു ചെയ്ത് ഡോക്റ്ററെ അത്ഭുതപ്പെടുത്തിയ ഒരു കഥ... അധികം ഡീറ്റെയിത്സ് അവൈലബിളല്ല... ഒന്നു കൂടെ പരതി.. നോ ചാന്‍സ്... വേറൊരു വഴിക്ക് സെര്‍ച്ച് ചെയ്തു.. എവിടുന്നാണ് ഇന്‍ഫൊര്‍മേഷന്‍ വന്നത്?? പറഞ്ഞയാളിന്റെ ഡോര്‍ നമ്പറടക്കമുള്ള ചിത്രം തെളിഞ്ഞുവന്നു...69.. ശ്ശെടാ, ഇതെന്റെ വീടിന്റെ നമ്പറല്ലെ? അപ്പൊ, “ചത്തതു കീചകനെങ്കില്‍......“ അതെ..വിവരം വന്നത്, വാമഭാഗം വഴി തന്നെ... അതേതായാലും നന്നായി, എന്നാല്‍ പിന്നെ വിളിച്ച് കണ്‍ഫോം ചെയ്യാം.. നേരെ വീട്ടിലെ നമ്പറിലേയ്ക്ക് വിളിച്ചുചോദിച്ചു.. അതെ സംഭവം സത്യമാണ്.. 15 ദിവസത്തേയ്ക്ക് പ്ലേറ്റ്ലെറ്റ്സ് കൂട്ടിവരാന്‍ വിട്ട രോഗി, അത് കഴിയ്ക്കുന്നതോടൊപ്പം തന്നെ ആരോ പറഞ്ഞുകൊടുത്ത ‘പച്ചമരുന്ന്‘ കൂടെ ഒന്നു പരീക്ഷിയ്ക്കുകയായിരുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ തന്നെ കൌണ്ട് നോര്‍മല്‍ ആയി...
വലിച്ചുനീട്ടാതെ കാര്യം പറയൂ മാഷെ എന്നല്ലെ... പറയാം, “പപ്പായമരത്തിന്റെ ഇലകളുടെ നീരാണ്” മരുന്ന്. ഇളം കൂമ്പിന്റെ ഇലകളാണെങ്കില്‍ അല്പം കയ്പ്പ് കുറയ്ക്കാം.. നാലഞ്ചെണ്ണം പറിച്ചെടുത്ത്, മിക്സിയിലരച്ച് അരിച്ചെടുത്ത നീര്, മൂന്നോ നാലോ സ്പൂണ്‍ വീതം മൂന്നുനേരമായി സേവിയ്ക്കുക.. ഈ പ്രക്രിയ രണ്ടോ മൂന്നോ ദിവസത്തേയ്ക് തുടരുക.. അത്രേയുള്ളൂ...
ഞങളുടെ സൊസൈറ്റിയില്‍ ആണെങ്കില്‍, പപ്പായമരങള്‍ക്ക് യാതൊരു പഞ്ഞവുമില്ല, പൂരാ ലൈന്‍ ലഗാ ഹുവാ ഹേ... പറിച്ചു അരച്ചു .. രമേശേട്ടനേയും സുനിയെയും വേണ്ടുവോളം കുടിപ്പിച്ചു .. ഡേങ്... സംഗതി പെര്‍ഫെക്റ്റ്.. 4 ദിവസത്തിനുള്ളില്‍ രണ്ടുപേരും ഡിസ്ചാര്‍ജ്ജ് ആയി.. അതോടെ, “പപ്പായനീര്“ സൂപ്പര്‍സ്റ്റാര്‍ ആയി എന്നു പറഞ്ഞാല്‍ മതിയല്ലൊ... കഴിഞ്ഞ മാസം മലേറിയല്‍ ഫീവര്‍ വന്ന 11 മാസം പ്രായമുള്ള കല്യാണിയാണ് ഞങ്ങളുടെ സൊസൈറ്റിയിലെ പപ്പായനീരു കുടിച്ച സുഖം പ്രാപിച്ച അവസാന പേഷ്യന്റ്...
ചുരുക്കിപറഞ്ഞാല്‍, ഡെങ്ക്യൂ, മലേറിയ തുടങ്ങിയുള്ള ഹൈ ടെമ്പറേച്ചര്‍ ഉള്ള ഒട്ടുമിക്ക പനിരോഗങ്ങളിലും “പ്ലേറ്റ്ലെറ്റ്സ് കൌണ്ട്” താഴെ പോകാം.. ഇത്തരമൊരവസ്ഥയില്‍, അലോപ്പതിമരുന്നുകള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര വേഗതയിലും പണചിലവിലും “പപ്പായനീര്‍” എന്ന അത്ഭുതമരുന്ന് പ്ലേറ്റ്ലെറ്റ്സ് കൌണ്ടിനെ സാധാരണ അവസ്ഥയിലേയ്ക്ക് കൂട്ടിക്കൊണ്ടുവരുന്നു.. സൈഡ് ഇഫക്റ്റും സ്പെഷ്യല്‍ ഇഫക്റ്റുമൊന്നുമില്ലാതെ!
(ഒരറിയിപ്പ്: ‘ഗര്‍ഭിണികള്‍ പപ്പായ കഴിയ്ക്കരുത്‘ എന്നു നാട്ടില്‍ പറയുന്നത് കേട്ടിട്ടുണ്ട്... ആ ചൊല്ലും ഈ മരുന്നുമായുള്ള ദൂഷ്യവശങ്ങളെക്കുറിച്ച് എനിയ്ക്ക് വല്യ പിടിപാടില്ലാത്തതുകൊണ്ട് ദയവായി ഇതിനെക്കുറിച്ച് വിദഗ്ദോപദേശം തേടുക, അല്ലെങ്കില്‍ ഒഴിവാക്കുക.)
Sunday, January 13, 2008
Friday, December 7, 2007
ഒറ്റമൂലികള്‍
കൂട്ടുകാരെ ഒരു ബ്ലോഗുകൂടി...
നമ്മുടെ നാട്ടില്‍ നമ്മളറിയാതെ കിടക്കുന്ന ഒട്ടനവധി ആയുര്‍വേദ ഒറ്റമൂലികളുണ്ടല്ലൊ... പലരും ഇത്തരം മരുന്നുകളെ “പേരു പുറത്തു പറഞാന്‍ ഫലം പോകുമെന്ന“ കുനുഷ്ടില്‍ പൊതിഞ് ഒളിച്ച് വച്ചിരിയ്ക്കുന്നത് കാണാം. ഇതുപോലെയുള്ള, ഞാനനുഭവിച്ചറിഞ ചില മരുന്നുകളെക്കുറിച്ച് ഞാനിവിടെ കുറിച്ചിടുകയാണ്..
ഒരുപക്ഷേ, ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും ഉപയോഗപ്രദമായെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി...
Subscribe to:
Posts (Atom)
About Me