ഐ സി യു വിന്റെ പതിനാലാം നമ്പര്‍ ബെഡ്. രമേശേട്ടന് ആര്‍ക്കൊക്കെയൊ ഡയല് ചെയ്യുകയാണ്... മുഖത്ത് പരിഭ്രാന്തിയും തളര്‍ച്ചയും... ആളുടെ പ്ലേറ്റ്ലെറ്റ്സ് കൌണ്ട് 20000 ആയി കുറഞ്ഞിരിയ്ക്കുകയാണ്...
ഹാര്‍ട്ട് അറ്റാക്ക് വന്ന അമ്മാവനെക്കിടത്തിയിരുന്ന ജയരാജ് ആശുപത്രിയില്‍ രാത്രിമുഴുവന്‍ കാവല്നില്ക്കേണ്ടിവന്ന അദ്ദേഹത്തിന്റെ മകന് സുനിയും ഒപ്പം ഞങളുടെ അയല്‍ വാസിയും ഫാമിലിഫ്രണ്ടുമായ അതിലുപരി അദ്ദേഹത്തിന്റെ മരുമകനുമായ രമേശേട്ടനും ആശുപത്രിയില്‍നിന്നുള്ള കൊതുകുകടിയില്‍ നിന്നായിരുന്നത്രെ, ഡെങ്കിപ്പനി കിട്ടിയത്. അല്ലെങ്കില്‍, നെരുളിലും ബേലാപൂരുമായി താമസിയ്ക്കുന്ന ഇരുവര്‍ക്കും ഒരേസമയം ഡെങ്കി വരാനുള്ള സാധ്യത വിരളം... വളരെ അപകടകാരിയായ ഡെങ്കിയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലൊ... ആദ്യ ഒന്നുരണ്ടുദിവസം സാധാരണപനിയായി തോന്നുന്ന ഈ പനിയുടെ ഏറ്റവും വലിയ അപകടാവസ്ഥ, രക്തത്തിലെ ‘പ്ലേറ്റ്ലെറ്റ്സ് കൌണ്ട്‘ ഒറ്റയടിയ്ക്ക് താഴെ പോകുമ്പോഴാണ്.. മിനിമം ഒന്നര ലക്ഷമെങ്കിലും രക്തത്തിലുണ്ടാകേണ്ട പ്ലേറ്റ്ലെറ്റ്സ് അതോടെ വെറും പതിനായിരവും അതിലും താഴേയുമാകാന് അധികസമയമൊന്നും വേണമെന്നില്ല...
അതുതന്നെയാണിവിടെ ഇരുവര്‍ക്കും സംഭവിച്ചതും.. ആദ്യ ഒന്നുരണ്ടുദിവസം സാധാരണ പനിയായിരിയ്ക്കുമെന്നു ധരിച്ച് പാരസെറ്റമോലും വിക്സ് ആക്ഷനും മറ്റും കഴിച്ച് പനിയെ ചെറുത്ത ഇരുവരും മൂന്നാമ്പക്കം അവശനിലയിലെത്തുകയായിരുന്നു.
പക്ഷെ, സംഗതികള്‍ കൂടുതല്‍ വഷളായത്, ഇന്നലെ രാത്രി രണ്ടുമണിയ്ക്ക് രമേശേട്ടന്റെ ഭാര്യ വിളിച്ചപ്പോഴാണറിയുന്നത്... ആവശ്യപ്പെട്ടപോലെ ഡോണറേയും കൂട്ടി ദാദറില്‍നിന്നും “പതിന്നാലായിരം രൂപ“ കൊടുത്ത് വാങ്ങിയ പ്ലേറ്റ്ലെറ്റ്സ് കയറ്റിക്കൊണ്ടിരിയ്ക്കുമ്പോഴാണത്രെ അദ്ദേഹത്തിന്റെ ശരീരം അതു റിജക്റ്റ് ചെയ്യാന്‍ തുടങ്ങിയത്...തന്നെയുമല്ല, ശ്വാസത്തകരാറടക്കം മറ്റു പല പ്രശ്നങളും ഉണ്ടാകുവാന്‍ തുടങിയതോടെ കോണ്‍ഫിഡന്‍സ് നഷ്ടപ്പെട്ട ഡോക്റ്റര്‍ അപ്പോള്‍തന്നെ അടുത്തുള്ള എം ജീ എം ഹോസ്പിറ്റലിലേയ്ക്ക് റെഫര്‍ ചെയ്യുകയുമായിരുന്നു...
തൊട്ടടുത്ത ബെഡില്‍ സുനിയുമുണ്ട്... അവന്റെ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിയ്ക്കുന്നു... കൌണ്ട് 10000 നു താഴെ ആയിരിയ്ക്കുന്നു...പെട്ടെന്ന് തന്നെ പ്ലേറ്റ്ലെറ്റ്സ് വേണമത്രെ.... രാത്രിയിലെവിടെ തപ്പാന്‍... അതിന് ബ്ലഡ് ബാങ്കുള്ള ഏതെങ്കിലും ആശുപത്രിയേ പറ്റൂ.... എന്തുചെയ്യും? ന്യൂ മുംബൈയില്‍ നിന്നും മുംബൈ സൈഡിലുള്ള ആശുപത്രികളിലേയ്ക്ക് രോഗിയേയും കൊണ്ട് രാത്രിയിലുള്ള യാത്രപോലും റിസ്കിയാണ്.. എന്തായാലും എന്തെങ്കിലും ചെയ്തല്ലെ പറ്റൂ... എല്ലാവരും കുത്തിപ്പിടിച്ചിരുന്ന് മൊബൈല്‍ ഫോണില്‍ ഡോണറെ അന്വേഷിയ്ക്കുകയാണ്...
ഈ ഒരവസ്ഥയിലാണ് എന്റെ എണ്ട്രി...,
ലീവെടുക്കാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നതുകൊണ്ട് ഞാനാശുപത്രിയിലെത്തിയപ്പോഴേയ്ക്കും വൈകുന്നേരമായിരുന്നു... എല്ലാവരും തിരക്കോട് തിരക്ക്.. വിവരമറിഞ്ഞ ഞാനും ഓര്‍മ്മകളുടെ ഫയല്‍ക്കെട്ടുകളില്‍ നഖമമര്‍ത്തി ചികയാന്‍ തുടങ്ങി.. ആരെയാ കിട്ടുക? രാത്രി സമയമല്ലേ, പലരും പല ഒഴിവുകഴിവുകള്‍ പറഞു മാറി.. ചിലര്‍ പറഞ്ഞു, രാവിലെ എത്താമെന്ന്... പക്ഷെ, പേഷ്യന്റിന് രാവിലെവരെ കാത്തുനില്ക്കാനാവുമെന്ന് എന്താണുറപ്പ്? ഞാനാണെങ്കില്‍ കുറച്ചുദിവസം മുന്‍പ് ഡൊണേറ്റ് ചെയ്തതേയുള്ളൂ...
ഫോര്‍വേര്‍ഡും ബാക്ക് വേര്‍ഡും നടക്കുന്ന തിരച്ചിലില്‍നിന്നും അവ്യക്തവും അലസവുമായി ഫീഡ് ചെയ്തിരുന്ന ഒരു ഓര്മ്മശകലം തെറിച്ചു വന്നു.. പെറുക്കിയെടുത്തു വായിച്ചു നോക്കി... ആരാണ് കഥാപാത്രങള്‍ എന്നറിയില്ല, പക്ഷെ, സെറിബ്രല്‍ മലേറിയ വന്ന ഒരു രോഗി... പതിനഞ്ചുദിവസത്തിനുള്ളില്‍ പ്ലേറ്റ്ലെറ്റ്സ് കൌണ്ട് കൂട്ടിവരാന്‍ പറഞ്ഞ് വിട്ടിട്ട്, മൂന്നുദിവസത്തിനുള്ളില്‍ അതു ചെയ്ത് ഡോക്റ്ററെ അത്ഭുതപ്പെടുത്തിയ ഒരു കഥ... അധികം ഡീറ്റെയിത്സ് അവൈലബിളല്ല... ഒന്നു കൂടെ പരതി.. നോ ചാന്‍സ്... വേറൊരു വഴിക്ക് സെര്‍ച്ച് ചെയ്തു.. എവിടുന്നാണ് ഇന്‍ഫൊര്‍മേഷന്‍ വന്നത്?? പറഞ്ഞയാളിന്റെ ഡോര്‍ നമ്പറടക്കമുള്ള ചിത്രം തെളിഞ്ഞുവന്നു...69.. ശ്ശെടാ, ഇതെന്റെ വീടിന്റെ നമ്പറല്ലെ? അപ്പൊ, “ചത്തതു കീചകനെങ്കില്‍......“ അതെ..വിവരം വന്നത്, വാമഭാഗം വഴി തന്നെ... അതേതായാലും നന്നായി, എന്നാല്‍ പിന്നെ വിളിച്ച് കണ്‍ഫോം ചെയ്യാം.. നേരെ വീട്ടിലെ നമ്പറിലേയ്ക്ക് വിളിച്ചുചോദിച്ചു.. അതെ സംഭവം സത്യമാണ്.. 15 ദിവസത്തേയ്ക്ക് പ്ലേറ്റ്ലെറ്റ്സ് കൂട്ടിവരാന്‍ വിട്ട രോഗി, അത് കഴിയ്ക്കുന്നതോടൊപ്പം തന്നെ ആരോ പറഞ്ഞുകൊടുത്ത ‘പച്ചമരുന്ന്‘ കൂടെ ഒന്നു പരീക്ഷിയ്ക്കുകയായിരുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ തന്നെ കൌണ്ട് നോര്‍മല്‍ ആയി...
വലിച്ചുനീട്ടാതെ കാര്യം പറയൂ മാഷെ എന്നല്ലെ... പറയാം, “പപ്പായമരത്തിന്റെ ഇലകളുടെ നീരാണ്” മരുന്ന്. ഇളം കൂമ്പിന്റെ ഇലകളാണെങ്കില്‍ അല്പം കയ്പ്പ് കുറയ്ക്കാം.. നാലഞ്ചെണ്ണം പറിച്ചെടുത്ത്, മിക്സിയിലരച്ച് അരിച്ചെടുത്ത നീര്, മൂന്നോ നാലോ സ്പൂണ്‍ വീതം മൂന്നുനേരമായി സേവിയ്ക്കുക.. ഈ പ്രക്രിയ രണ്ടോ മൂന്നോ ദിവസത്തേയ്ക് തുടരുക.. അത്രേയുള്ളൂ...
ഞങളുടെ സൊസൈറ്റിയില്‍ ആണെങ്കില്‍, പപ്പായമരങള്ക്ക് യാതൊരു പഞ്ഞവുമില്ല, പൂരാ ലൈന്‍ ലഗാ ഹുവാ ഹേ... പറിച്ചു അരച്ചു .. രമേശേട്ടനേയും സുനിയെയും വേണ്ടുവോളം കുടിപ്പിച്ചു .. ഡേങ്... സംഗതി പെര്‍ഫെക്റ്റ്.. 4 ദിവസത്തിനുള്ളില്‍ രണ്ടുപേരും ഡിസ്ചാര്‍ജ്ജ് ആയി.. അതോടെ, “പപ്പായനീര്“ സൂപ്പര്‍സ്റ്റാര്‍ ആയി എന്നു പറഞ്ഞാല്‍ മതിയല്ലൊ... കഴിഞ്ഞ മാസം മലേറിയല്‍ ഫീവര്‍ വന്ന 11 മാസം പ്രായമുള്ള കല്യാണിയാണ് ഞങ്ങളുടെ സൊസൈറ്റിയിലെ പപ്പായനീരു കുടിച്ച സുഖം പ്രാപിച്ച അവസാന പേഷ്യന്റ്...
ചുരുക്കിപറഞ്ഞാല്‍, ഡെങ്ക്യൂ, മലേറിയ തുടങ്ങിയുള്ള ഹൈ ടെമ്പറേച്ചര്‍ ഉള്ള ഒട്ടുമിക്ക പനിരോഗങ്ങളിലും “പ്ലേറ്റ്ലെറ്റ്സ് കൌണ്ട്” താഴെ പോകാം.. ഇത്തരമൊരവസ്ഥയില്‍, അലോപ്പതിമരുന്നുകള്ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര വേഗതയിലും പണചിലവിലും “പപ്പായനീര്” എന്ന അത്ഭുതമരുന്ന് പ്ലേറ്റ്ലെറ്റ്സ് കൌണ്ടിനെ സാധാരണ അവസ്ഥയിലേയ്ക്ക് കൂട്ടിക്കൊണ്ടുവരുന്നു.. സൈഡ് ഇഫക്റ്റും സ്പെഷ്യല്‍ ഇഫക്റ്റുമൊന്നുമില്ലാതെ!
(ഒരറിയിപ്പ്: ‘ഗര്‍ഭിണികള്‍ പപ്പായ കഴിയ്ക്കരുത്‘ എന്നു നാട്ടില്‍ പറയുന്നത് കേട്ടിട്ടുണ്ട്... ആ ചൊല്ലും ഈ മരുന്നുമായുള്ള ദൂഷ്യവശങ്ങളെക്കുറിച്ച് എനിയ്ക്ക് വല്യ പിടിപാടില്ലാത്തതുകൊണ്ട് ദയവായി ഇതിനെക്കുറിച്ച് വിദഗ്ദോപദേശം തേടുക, അല്ലെങ്കില്‍ ഒഴിവാക്കുക.)
About Me
29 comments:
ഫോര്‍വേര്‍ഡും ബാക്ക് വേര്‍ഡും നടക്കുന്ന തിരച്ചിലില്‍നിന്നും അവ്യക്തവും അലസവുമായി ഫീഡ് ചെയ്തിരുന്ന ഒരു ഓര്മ്മശകലം തെറിച്ചു വന്നു.. പെറുക്കിയെടുത്തു വായിച്ചു നോക്കി... ആരാണ് കഥാപാത്രങള്‍ എന്നറിയില്ല, പക്ഷെ, സെറിബ്രല്‍ മലേറിയ വന്ന ഒരു രോഗി... പതിനഞ്ചുദിവസത്തിനുള്ളില്‍ പ്ലേറ്റ്ലെറ്റ്സ് കൌണ്ട് കൂട്ടിവരാന്‍ പറഞ്ഞ് വിട്ടിട്ട്, മൂന്നുദിവസത്തിനുള്ളില്‍ അതു ചെയ്ത് ഡോക്റ്ററെ അത്ഭുതപ്പെടുത്തിയ ഒരു കഥ... അധികം ഡീറ്റെയിത്സ് അവൈലബിളല്ല...
ഒറ്റമൂലികളിലെ ആദ്യ പോസ്റ്റ്!
ഈ ഒറ്റമൂലി മനസ്സില്‍ സൂക്ഷിക്കുന്നു..
എന്നാലും ഇവിടെ ഒരു അടി നടക്കാനുള്ള സ്കോപ്പുണ്ടെന്നു തോന്നുന്നു..:)
സുമേഷ്,
വിഞ്ജാനപ്രദമായ ലേഖനം.
വളരെ നല്ല രീതിയിലുള്ള വിവരണം.
ദയവായി തുടരുക.
“ക്ഷീരമുള്ളോരകിടിന് ചുവട്ടിലും
ചോരതന്നെ കൊതുകിനു കൌതുകം”
മൂര്‍ത്തിയുടെ കമന്റ് കണ്ടപ്പോള്‍ ഈ വരികള്‍ ഓര്‍മ്മ വന്നു
ലേഖനം നന്നായിരിക്കുന്നു അവതരണ രീതിയും തുടരുകാ.
സുമേഷേട്ടാ...
വിജ്ഞാനപ്രദമായ, പുതിയ അറിവു തന്നെ. നന്ദി.
:)
അനുഭവ സത്യങ്ങളെ തമസ്കരിക്കാന്‍ ആര്‍ക്കു പറ്റും?
ഇങ്ങനെ ചില ഒറ്റമൂലികള്‍ നമുക്ക് വരദാനമായി കൈ വന്നിട്ടുണ്ടെന്നത് അഭിമാനാര്‍ഹം തന്നെ...അത് മനുഷ്യന് പ്രകൃതിയില്‍ നിന്ന് പഠിച്ചതാവണം.
അഭിനന്ദ്നങ്ങള്‍ സുമേഷ് , തുടരുക.
ഒറ്റമൂലികളെ കുറിച്ച് ഇത്തരത്തിലുള്ള ഒരു ബ്ലോഗ് തന്നെ അഭിനന്ദനാര്‍ഹമാണ്.
അവതരിപ്പിച്ചിരിക്കുന്ന രീതിയും ഇഷ്ടപ്പെട്ടു.
ഇനിയും ഒരുപാട് ഒറ്റമൂലികളെ പറ്റിയുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ബാനറും കൊള്ളാം.
ചാത്തനേറ്: വാമഭാഗം പേറ്റന്റ് കോപ്പീറൈറ്റ് എന്നൊക്കെപ്പറഞ്ഞ് എപ്പോഴാ വരുന്നേ?
പപ്പായമരത്തിന്റെ ഇലകളുടെ നീരാണ്” മരുന്ന്
eeswara.. aaswasam..veettil ishampole pappaya tree undu...
വളരെ വിജ്ഞാനപ്രദമായ ലേഖനം.
താങ്ക്യൂ.
സുമേഷ്, ഒരിക്കലും മറന്നുപോകാതെ ഈ അറിവ് മനസ്സില്‍ സൂക്ഷിച്ചോളാം കേട്ടോ. നന്ദി.
സുമേഷേ,
ഈ ഒറ്റമൂലി ഏതായാലും വളരെ നന്നായിരിക്കുന്നു. ഇനി ആര്‍ക്കെങ്കിലും ഇങ്ങനെ ഒരാവശ്യം വന്നാല്‍ ഉപകരിക്കുമല്ലോ. എന്റെ ഒരു സുഹൃത്ത് ഒരിക്കല്‍ പ്ലേറ്റ്ലെറ്റ്സ് ആവശ്യം വന്നപ്പോള്‍ ലക്ഷക്കണക്കിന് രൂപ ചിലവാക്കിയാണ് വാങ്ങിയത്. മാത്രമല്ല അസമയത്ത് ഇങ്ങനെ ഒരാവശ്യം വരുമ്പോഴുള്ള അവസ്ഥ അനുഭവിക്കുമ്പോഴേ അറിയൂ.
മൂര്‍ത്തി മാഷിന് അടികാണാന്‍ പറ്റിയില്ല അല്ലേ ;) കഷ്ടം :) മണിയുടെ കമന്റ് ഇഷ്ടമായി.
ഇനിയും ഒറ്റമൂലികള്‍ വരട്ടെ. ആശംസകള്‍.
സുമേഷ്, ഇതൊരു പുതിയ അറിവാണു... ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..:)
സുമേഷ്,
വിഞ്ജാനപ്രദമായ ലേഖനം.
വളരെ നല്ല രീതിയിലുള്ള വിവരണം.
ദയവായി തുടരുക.
മണി, മൂര്‍ത്തിയെ കുറ്റം പറയണ്ട, ചിലര്‍ക്കിവിടെ ആയുര്‍വേദത്തിലുപയോഗിക്കുന്ന മരുന്നുകള്‍ക്ക് 5000കൊല്ലംമുമ്പ് അതിന്റെ കെമിക്കല്‍ കോമ്പോസിഷന്‍ എഴുതിവെച്ചില്ലാത്തതിനാല്, ആയുര്‍വേദം ഒന്നിനും കൊള്ളില്ലാന്നുമ്, സര്‍വരോഗ സംഹാരിയായി അലോപ്പതി മാത്രമേ ഉള്ളു എന്ന് സ്ഥാപിക്കാനും ഭയങ്കര ആവേശമാണ്. അതിനാലാവും മൂര്‍ത്തി അങ്ങനെ എഴുതിയത്. ആയുര്‍വേദത്തിലും പാരമ്പര്യ വൈദ്യത്തിലും വിശ്വാസമില്ലാത്തര് കഴിക്കണ്ടന്നെ...
നാട്ടിന്‍പുറത്ത് പലരും അവഗണിക്കുന്ന ഒന്നാണ് പപ്പായ... വിളഞ്ഞ് നില്ക്കുന്ന കായ്കള്‍ പറിക്കാന്‍ പോലും ആര്‍ക്കും സമയമില്ല...!
സുമേഷ്, വളരെ നല്ലകാര്യമാണിത്... പുതിയ അറിവ്... ഇവിടെ ഇനിയും ഇതുപോലുള്ള ഒരുപാടറിവുകള്‍ പകര്‍ന്ന് വെക്കാന്‍ സുമേഷിനാവട്ടെ!
ഇതൊരു പുതിയ അറിവാണ്. നന്ദി.
പല അസുഖങ്ങളും ഇങ്ങനെ തലമുറ കൈമാറി കിട്ടിയ ഒറ്റമൂലി പ്രയോഗം കൊണ്ട് ചികിത്സിച്ചുമാറ്റാവുന്നതാണ്.
നന്ദി കടവന്‍....
qw_er_ty
ഹൈ... ഈ ഒറ്റമൂലി പുതിയ അറിവാണ്. അഗ്രജന്റെ ഫോട്ടോപോസ്റ്റ് വഴിയാണ് വന്നത്. ഇനി ഇതൊന്നു പരീക്ഷിക്കാം. :)
ഓ.ടോ: പണ്ട് കാലില്‍ അലര്‍ജി വന്നപ്പോള്‍ പപ്പൂസിന് അച്ഛന് കുമ്പളങ്ങാ നീരില്‍ കൂവളത്തില അരച്ചു കലക്കി തന്നിരുന്നു. ഇംഗ്ലീഷുമരുന്നു കഴിച്ച് പോയപോലെ തിരിച്ചു വന്ന അലര്‍ജി മൂന്നാം പക്കം ക്ലീനായി. ഇനിയും വരട്ടെ ഒറ്റമൂലികള്‍... :)
വളരെ ഉപകാരപ്രദമായ പോസ്റ്റ്. അനുഭവത്തിന്റെ പിന്‍ബലമുള്ള ഈ ഒററമൂലി കുറിച്ചെടുത്ത് സൂക്ഷിക്കുന്നു. സുമേഷ് ചന്ദ്രന് നന്ദി. തുടരുക.:)
മൂര്‍ത്തി പ്രതീക്ഷിച്ചതു പോലെ ഞാനും ഇവിടെ വല്ലതും നടക്കുമെന്ന് വിചാരിച്ചും സുമേഷേ. ഭാഗ്യം ഒന്നും നടന്നില്ല.
ഒറ്റ മൂലിക്ക് നന്ദി.
ആദ്യകമന്ന്റ്റില് തന്നെ ഒരടിയ്ക്കുള്ള വകയുണ്ടെന്നു പറഞ്ഞപ്പോള്‍ സത്യത്തില്‍ ഒന്നു ഞെട്ടി.. എന്റെ പോസ്റ്റ് എന്നെക്കൊണ്ടുതന്നെ മേലോട്ടും കീഴോട്ടും പലവട്ടം കൂടി വായിപ്പിക്കണമെന്നുണ്ടായിരുന്നെങ്കില് അത് ഒന്നു നേരെ ചൊവ്വേ പറയേണ്ടെ മൂര്‍ത്തിമാഷെ...
നമ്പാടന് സാറ് പറയാറുള്ളപോലെ ‘കളിയും കുളിയുമില്ലാത്ത’ ഇവിടെ എന്തിനാ ചുമ്മാ മെനക്കെടണേന്ന് ആള്ക്കാര് വിചാരിച്ചതോണ്ടാവുമോ അതു നടക്കാഞ്ഞേ? :) ഓ എന്തേലുമാകട്ടെ.. നോ ഹാര്‍ഡ് ഫീലിംഗ്സ് കേട്ടോ.. :)
എന്റെ സ്റ്റാന്റ് വളരെ ക്ലിയര്‍ ആണ്. ഇവിടെ പറയുന്ന വിവരങ്ങളും മരുന്നുകളും ഒരു രസത്തിനുവേണ്ടിയോ മറ്റേതെങ്കിലും റെഫറന്‍സ് ബുക്കില്‍നിന്ന് പകര്‍ത്തുന്നതോ അല്ല. ഞാനാണെങ്കിലൊരു വൈദ്യനുമല്ല... ഇവയൊക്കെ ഞാന്‍ സാക്ഷ്യം വഹിച്ച ചില സന്ദര്ഭങളില് അനുഭവിച്ച, സംഭവിച്ചുപോയ കാര്യങ്ങളാണ്. ആര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ എന്നേ ഉദ്ദേശിച്ചുള്ളു. ആയുര്‍വേദത്തിനും അലോപ്പതിയ്ക്കും ഹോമിയോപ്പതിയ്ക്കുമൊക്കെ അതിന്റേതായ മേന്മകളുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസവും.
അതുകൊണ്ട്, ഇത് വായിയ്ക്കുന്നവര്‍ ദയവായി ഈ ഒരു മരുന്നിന്റെ ഓപ്ഷന് ‘ചുമ്മാ’ ഇങനെ മനസ്സില്‍ വയ്ക്കുക.. ഒരുപക്ഷെ,ഞാന്‍ പോസ്റ്റിലെഴുതിയ ആ പേഷ്യന്റിനെപോലെ, കൃത്രിമമായി നല്കുന്ന പ്ലേറ്റ്ലെറ്റ്സ്, എല്ലാവരുടെയും ശരീരം അക്സെപ്റ്റ് ചെയ്തെന്നുവരില്ല.. അത്തരത്തിലുള്ള, ‘അള മുട്ടുന്ന‘ ചില സന്ദര്‍ഭങ്ങള്‍ ആര്‍ക്കും എപ്പേഴെങ്കിലും വന്നുകൂടായ്കയില്ലല്ലോ.. ആ ഒരു ഘട്ടത്തില്‍ ചിലപ്പോള്‍ ഇത്തരം മരുന്നുകളായിരിയ്ക്കാം തുണ. ഉറ്റവരുടെ ആ ഒരവസ്ഥയില്‍ ആരാ മാഷെ, ഇങ്ങനെ കൈയ്യുംകെട്ടി നില്ക്കുക..?
പ്രത്യേകം പേരുപറയുന്നില്ല, വായിച്ചു കടന്നുപോയവര്‍ക്കും കമന്റുകളിട്ട് അഭിപ്രായങള്‍ അറിയിച്ചവര്‍ക്കും നന്ദി!
പ്രിയ സുമേഷ് ജീ,
പരീക്ഷക്കാലമായതിനാല്‍ പോസ്റ്റ് കണ്ടിരുന്നില്ല.സംഗതി വൈദ്യശാസ്ത്ര സംബന്ധിയായതിനാല്‍ ഈയുള്ളവന്റെ കൌതുകം ഊഹിക്കാവുന്നതേയുള്ളൂ. ഒരു വിയോജനക്കുറിപ്പ് പോസ്റ്റാക്കി ദാ ഇവിടെ ഇട്ടിട്ടുണ്ട്.
മൂര്‍ത്തി പറഞ്ഞ, ഇവിടെ നടക്കേണ്ട അടി സൂരജിന്റെ വിയോജനക്കുറിപ്പില്‍ തുടങ്ങി എന്നു തോന്നുന്നു.
എന്തായാലും പപ്പായ (കപ്പക്ക എന്നെന്റെ നാട്ടില്‍ പറയും) കഴിച്ചാള് അസിഡിറ്റി മൂലമുണ്ടാകുന്ന നെഞ്ഞെരിച്ചില് ഒരു പരിധിവരെ കുറയുന്നതായി എന്റെ അനുഭവം. ഇവിടെ കിട്ടാന്‍ വല്യവിഷമമായതിനാല് എന്നും pantocid ഗുളിക സ്ഥിരമായി കഴിക്കേണ്ടിവരുന്നു.
സൂരജിന്റെ വിയോജനക്കുറിപ്പ്
ഇന്ത്യാ ഹെറിറ്റേജിന്റെ അഭിപ്രായം
നമുക്കു വേണ്ടതൊക്കെ നമ്മുടെ ചുറ്റുമുണ്ട്. മൂറ്റത്തെ മുല്ലക്കു മണം പോര എന്ന പോലെ, നിസ്സാരമായി കാരുതുതാതെ, ഇങ്ങനെയുള്ള് വിവരങ്ങള്‍ കുടുതല്‍ ആധികാരികമായി പഠിച്ചു, സമൂഹത്തിനു സമര്‍പ്പിക്കാന്‍ ശ്രീ സുമേഷിനേപ്പോലുള്ളവര് പ്രോത്സാഹിപ്പിക്കണം.
സുമേഷ് ജീ,
ഈ ഒറ്റമൂലി വളരെ വിജ്ഞാനപ്രദമാണ്! തുടരുക,ആശംസകള്‍!
ന്നിട്ട് ഈ പപ്പായനീരിന്റെ കാര്യത്തില്‍ ഡോക്ടര്‍ സൂരജും ഇന്ത്യാ ഹെറിറ്റേജും എന്ത് തീരുമാനത്തില്‍ എത്തി? കൊടുക്കണോ വേണ്ടയോ?
ഓ പ്രിയേ,
തീരുമാനത്തിലെത്തേണ്ടത് ഞാനോ പണിക്കര്മാഷോ സുമേഷ് ജീയോ ഒന്നുമല്ല. ഇത് രോഗിക്ക് ഉപദേശിക്കേണ്ടുന്ന വൈദ്യ/ശാസ്ത്ര സമൂഹമാണ്. എല്ലാ റെഫറന്‍സുകളും എത്തുന്നത് ഒടുവില്‍ 2000s ത്തിന്റെ ആദ്യം ഇന്‍ഡോനേഷ്യയില്‍ നിന്ന് വന്ന ചില ബ്ലോഗ് ആര്‍ട്ടിക്കിളുകളിലാണ്. അനെക്ഡോട്ടല്‍ എവിഡന്സുകള്ക്കപ്പുറം ഒറ്റ ജേണല്‍ ലേഖനം പോലും ഈ വിഷയത്തില്‍ വന്നു കാണുന്നില്ല. നെറ്റില്‍ പലയിടത്തും (ബൂലോഗത്തല്ല) ഇതെഴുതിയ ‘വൈദ്യ’ന്മാര്‍ക്ക് ഇ-മെയിലുകളയച്ച് അടിയന്റെ വിരലും കുഴഞ്ഞു.
സൂരജ് , ഞാന്‍ ഇന്നാണ് ഈ പോസ്റ്റ് വായിച്ചത്. ഡോക്ടറുടെയും ഇന്ത്യ ഹെരിറ്റേജിന്റയും പോസ്റ്റുകളും. താങ്കള്‍ അതിനെ കുറിച്ചു കൂടുതല്‍ അന്യോഷിക്കുമെന്നു ആ പോസ്റ്റില്‍ നിന്നും മനസിലായി. അതിനാല്‍ അങ്ങനെ എന്തെങ്കിലും കൂടുതല്‍ വിവരം കിട്ടിയെങ്കില്‍... :) ഒരു ആകാംഷ.അത് കൊണ്ടൊരു കമന്റ് ഇട്ടതാ.
Post a Comment